വത്തിക്കാൻ സിറ്റി: വിശ്വാസികളെ അഭിസംബോധന ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം മാർപാപ്പ ഇന്ന് ആശുപത്രി വിട്ടു. വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാർത്തയിലായിരിക്കും അദ്ദേഹം തുടരുക.
ആശുപത്രി വിട്ടെങ്കിലും രണ്ട് മാസത്തെ വിശ്രമം ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ആശുപത്രിയിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.
ഇന്ത്യൻ സമയം വൈകീട്ട് 4.30 ഓടെയാണ് മാർപ്പാപ്പ ആശുപത്രി മുറിയുടെ ജനാലയ്ക്ക് ഇരികിലെത്തി വിശ്വാസികളെ അഭിവാദ്യം ചെയ്തത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും പോപ്പ് പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് ഡോക്റ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.