സംസ്ഥാനത്താദ്യമായി യു.ജി.സിയുടെ കാറ്റഗറി 1 ഗ്രേഡ് അംഗീകാരം എം.ജി. സർവകലാശാലയ്ക്ക്

യു ജി സി യുടെ നമ്പര്‍ 1 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അറിയിപ്പ് വന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

Mar 23, 2025 - 13:00
Mar 23, 2025 - 13:01
 0  15
സംസ്ഥാനത്താദ്യമായി യു.ജി.സിയുടെ കാറ്റഗറി 1 ഗ്രേഡ് അംഗീകാരം എം.ജി. സർവകലാശാലയ്ക്ക്

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് യു ജി സിയുടെ വലിയ അംഗീകാരം. യു ജി സി യുടെ നമ്പര്‍ 1 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അറിയിപ്പ് വന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ രാജ്യത്തെ എണ്ണപ്പെട്ട മികച്ച സര്‍വ്വകലാശാലകളിലൊന്നായി എം ജി സര്‍വ്വകലാശാല മാറുകയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഇനി യു.ജി.സിയുടെ മുൻകൂർ അനുമതിയില്ലാതെ വിവിധ പദ്ധതികൾ നടപ്പാക്കാനും സ്ഥാപനങ്ങൾ ആരംഭിക്കാനും ഉൾപ്പെടെ സ്വയംഭരണാവകാശം ഉറപ്പാക്കാൻ കഴിയും. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ നേടിയ എ ഡബിൾ പ്ലസ് ഗ്രേഡും 3.61 ഗ്രേഡ് പോയിന്റ് ശരാശരിയും ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ആഗോള റാങ്കിൽ തുടർച്ചയായി നിലനിറുത്തുന്ന മികവും കണക്കിലെടുത്താണ് കാറ്റഗറി 1 ഗ്രേഡിൽ എം.ജി ഉൾപ്പെട്ടത്. സർവകലാശാലയുടെ അപേക്ഷ പരിഗണിച്ച് ഈ മാസം 13ന് ചേർന്ന യു.ജി.സി യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. രാജ്യത്ത് 21 സ്റ്റേറ്റ് സർവകലാശാലകൾ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow