ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീംകോടതി

തനിക്കെതിരായ ഗൂഢാലോചനയാണിതെന്നാണ് യശ്വന്ത് വർമ്മ പറയുന്നത്

Mar 23, 2025 - 12:27
Mar 23, 2025 - 21:33
 0  13
ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീംകോടതി

ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീം കോടതി. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവിട്ടത്. ഇതോടൊപ്പം കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തുവിട്ടു.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടുകെട്ടുകൾ സ്റ്റോർ റൂമിലാണ് സൂക്ഷിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം തനിക്കെതിരായ ഗൂഢാലോചനയാണിതെന്നാണ് യശ്വന്ത് വർമ്മ പറയുന്നത്. ആർക്കും ഉപയോഗിക്കാനാകുന്ന സ്റ്റോർ റൂമിലാണ് തീപ്പിടുത്തം ഉണ്ടായതെന്നും സംഭവ സമയത്ത് താൻ വസതിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow