പെരിയ ഇരട്ടക്കൊലക്കേസിൽ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പേർ കുറ്റക്കാരെന്ന് തെളിഞ്ഞു
20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണു കേസിൽ വിധി വന്നത്.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ 24 പ്രതികളിൽ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പേർ കുറ്റക്കാരാണെന്ന് എറണാകുളം സി.ബി.ഐ കോടതി ശനിയാഴ്ച വിധിച്ചു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും കുറ്റക്കാരനെന്ന് കോടതി.
20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണു കേസിൽ വിധി വന്നത്. 2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും(23) കൃപേഷിനെയും(19) രാഷ്ട്രീയ വൈരാഗ്യം മൂലം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം മുൻ എം.എൽ.എ അടക്കം 24 പേർ പ്രതിപ്പട്ടികയിലുണ്ട്.
What's Your Reaction?






