തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
രാവിലെ അഞ്ചു മണിക്ക് വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം വൈകുമെന്ന വിവരം യാത്രക്കാരെ അറിയിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിതുടർന്നാണ് പ്രതിഷേധം. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് 8.45 ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് വൈകിയത്.
രാവിലെ അഞ്ചു മണിക്ക് വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം വൈകുമെന്ന വിവരം യാത്രക്കാരെ അറിയിച്ചത്. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വൈകിട്ട് ആറിനു മാത്രമെ വിമാനം പുറപ്പെടുവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. തുടർന്നാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതിഷേധത്തിനൊടുവിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 45 യാത്രക്കാരെ കഴക്കൂട്ടത്തെ ഹോട്ടലിലേയ്ക്ക് മാറ്റി. എന്നാൽ എയർ ഇന്ത്യ അത്തരത്തിൽ ഒരു വിവരവും ഹോട്ടലിന് കൈമാറിയിട്ടില്ല എന്ന് ഹോട്ടൽ അധികൃതർ യാത്രക്കാരെ അറിയിച്ചു. തുടർന്ന് പ്രതിഷേധിച്ചപ്പോഴാണ് എയർ ഇന്ത്യ അധികൃതർ ഹോട്ടൽ അധികൃതരുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് മുറികൾ സജ്ജീകരിച്ചത്.
What's Your Reaction?






