പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നു; ഉദ്ഘാടനത്തിന് മുന്‍പ് വന്‍ സംഘര്‍ഷം
മാർക്കറ്റ് മാറ്റുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികളും തൊഴിലാളികളും ശക്തമായ പ്രതിഷേധം നടത്തിയിരുന്നു
കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് പാളയത്തെ വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ അൽപസമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്.
മാർക്കറ്റ് മാറ്റുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികളും തൊഴിലാളികളും ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ, മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്ന വ്യാപാരികളുടെ ഒരു വിഭാഗം പ്രകടനമായി സ്ഥലത്തെത്തി. പ്രകടനം നടത്തിയവരെ പ്രതിഷേധക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നരിയിച്ചത്. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച പോലീസുമായി പ്രതിഷേധക്കാർക്ക് ഉന്തും തള്ളുമുണ്ടായി. മാർക്കറ്റ് മാറ്റുന്നതിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. അതീവ സുരക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് നടക്കാനിരിക്കുന്നത്.
What's Your Reaction?

