"വീട്ടുവാതിൽക്കൽ വൈദ്യുതി കെണി: കുടുംബത്തെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി;

May 15, 2026 - 11:44
 0

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മയെയും മക്കളെയും ഷോക്കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം. മഞ്ചവിളാകം സ്വദേശി രമ്യയുടെ വീട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാവിലെ വീടിന്റെ മുൻവാതിൽ തുറക്കാൻ ശ്രമിച്ച രമ്യയുടെ 13 വയസ്സുകാരനായ മകന് ഷോക്കേൽക്കുകയായിരുന്നു. കുട്ടി നിലവിൽ അപകടാവസ്ഥയിൽ നിന്നും മുക്തനാണ്.

മകന് ഷോക്കേറ്റതോടെ സംശയം തോന്നിയ രമ്യ വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് മീറ്ററിൽ നിന്നും മുൻവശത്തെ വാതിലിലേക്ക് നേരിട്ട് വയർ കണക്ട് ചെയ്ത നിലയിൽ കണ്ടെത്തിയത്. രമ്യയും രണ്ട് കുട്ടികളും മാത്രമാണ് ഈ വീട്ടിൽ താമസം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രമ്യ പോലീസിൽ പരാതി നൽകി. ഭർത്താവുമായി അകന്നു കഴിയുകയാണ് ഇവർ. സംഭവസ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow