ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ; റെയിൽവേ ഉത്തരവ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് റെയിൽവേയുടെ ഈ സുപ്രധാന ഉത്തരവ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്
തൃശൂർ: തൃശൂർ - ഗുരുവായൂർ റൂട്ടിൽ യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ പാസഞ്ചർ ട്രെയിൻ സർവീസിന് റെയിൽവേ മന്ത്രാലയം അനുമതി നൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് റെയിൽവേയുടെ ഈ സുപ്രധാന ഉത്തരവ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
ട്രെയിൻ നമ്പർ 56115 / 56116 (തൃശ്ശൂർ-ഗുരുവായൂർ പാസഞ്ചർ) തൃശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശൂരിലെത്തും.
സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ജനങ്ങൾ നിരന്തരമായി ഉന്നയിച്ചിരുന്ന ഈ ആവശ്യം യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു. ഈ പുതിയ സർവീസ് മേഖലയിലെ യാത്രാക്ലേശത്തിന് വലിയൊരളവിൽ പരിഹാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർക്കും ഓഫീസുകൾ കഴിഞ്ഞ് മടങ്ങുന്ന ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ട്രെയിനിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.
What's Your Reaction?

