ജയത്തോടെ തുടക്കം:  അണ്ടർ-19 ലോകകപ്പില്‍ യു.എസിനെ ആറുവിക്കറ്റിന് തകർത്ത് ഇന്ത്യ

ആദ്യം ബാറ്റുചെയ്ത യുഎസ്സിനെ വെറും 107 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു

Jan 15, 2026 - 20:48
Jan 15, 2026 - 20:49
 0
ജയത്തോടെ തുടക്കം:  അണ്ടർ-19 ലോകകപ്പില്‍ യു.എസിനെ ആറുവിക്കറ്റിന് തകർത്ത് ഇന്ത്യ

ഹരാരെ: അണ്ടർ-19 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അമേരിക്കയെ ആറുവിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഉജ്ജ്വല തുടക്കം കുറിച്ചു. മികച്ച ബൗളിങ് പ്രകടനത്തിലൂടെ യുഎസ്സിനെ ചെറിയ സ്കോറിൽ തളച്ചിട്ട ഇന്ത്യ, മഴ നിയമപ്രകാരം പുതുക്കിയ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റുചെയ്ത യുഎസ്സിനെ വെറും 107 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഹെനിൽ പട്ടേലിന്റെ പ്രകടനമാണ് യുഎസ് നിരയെ തകർത്തത്. ഇന്ത്യ മറുപടി ബാറ്റിങ് തുടങ്ങുന്നതിനിടെ മഴയും വെളിച്ചക്കുറവും തടസ്സമായതോടെ ലക്ഷ്യം 37 ഓവറിൽ 96 റൺസായി പുനഃക്രമീകരിച്ചു.

തുടക്കത്തിൽ 25 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒന്നിച്ച വിഹാൻ മൽഹോത്രയും അഭിഗ്യാൻ കുൺഡുവും ചേർന്ന് ട്രാക്കിലെത്തിച്ചു. 42 റൺസെടുത്ത് പുറത്താവാതെ നിന്ന അഭിഗ്യാൻ കുൺഡുവിന്റെ ബാറ്റിങ് കരുത്തിൽ 17.2 ഓവറിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. കനിഷ്‌ക് ചൗഹാൻ പിന്തുണ നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow