പിറന്നാൾ ദിനത്തിൽ മോഹൻ ഭാഗവതിനെ പുകഴ്ത്തി നരേന്ദ്ര മോദി

പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവാണ് അദ്ദേഹം

Sep 11, 2025 - 16:27
Sep 11, 2025 - 16:28
 0
പിറന്നാൾ ദിനത്തിൽ മോഹൻ ഭാഗവതിനെ പുകഴ്ത്തി നരേന്ദ്ര മോദി
ഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹൻ ഭാഗവത് വസുധൈവ കുടുംബകത്തിന്റെ പ്രതീകമാണെന്ന് മോദി പറഞ്ഞു. കഠിനാധ്വാനിയായ സർ സംഘചാലകെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 
എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവാണ് അദ്ദേഹം. സാമൂഹിക പരിഷ്‌കരണത്തിനും ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ആത്മാവ് ശക്തിപ്പെടുത്തുന്നതിനുമായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിത്വമാണ് മോഹൻ ഭാഗവത് എന്നും മോദി പറഞ്ഞു. 
 
ഡോ. മോഹൻ ഭാഗവതിൻ്റെ ജന്മദിനത്തിലാണ് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം.  സംഘപരിവാറിലേക്ക് യുവജനങ്ങളെ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. ആളുകളുമായുള്ള ഇടപെടലും അദ്ദേഹത്തിന്റെ സംഭാഷണങ്ങളും ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow