ഡൽഹി: അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കടുത്ത ദാരിദ്ര്യത്തിലാണ് തന്റെ മാതാവ് തങ്ങളെയെല്ലാം വളർത്തിയത്. തന്‍റെ മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു.
എല്ലാ അമ്മമാരെയും കോൺഗ്രസും ആർജെഡിയും അപമാനിക്കുന്നുവെന്നും മോദി പ്രതികരിച്ചു. അവർ ഒരിക്കലും സ്വന്തമായി ഒരു പുതിയ സാരി വാങ്ങില്ല, കുടുംബത്തിനായി ഓരോ പൈസയും സമ്പാദിക്കുമായിരുന്നു. തന്‍റെ അമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും മോദി ചോദിച്ചു.
എന്റെ അമ്മയെപ്പോലെ, രാജ്യത്തെ കോടിക്കണക്കിന് അമ്മമാർ എല്ലാ ദിവസവും ‘തപസ്യ’ ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിഹാറിലെ വനിതകൾക്കുള്ള സംരംഭകത്വ വികസന നിധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മോദിയുടെ പ്രതികരണം.