കെ.പി.സി.സി പുനഃസംഘടന പ്രഖ്യാപിച്ചു; 13 വൈസ് പ്രസിഡന്‍റുമാർ, 58 ജനറൽ സെക്രട്ടറിമാർ; സന്ദീപ് വാരിയർ ജനറൽ സെക്രട്ടറി

എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി

Oct 16, 2025 - 22:17
Oct 16, 2025 - 22:18
 0
കെ.പി.സി.സി പുനഃസംഘടന പ്രഖ്യാപിച്ചു; 13 വൈസ് പ്രസിഡന്‍റുമാർ, 58 ജനറൽ സെക്രട്ടറിമാർ; സന്ദീപ് വാരിയർ ജനറൽ സെക്രട്ടറി

തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പുനഃസംഘടന പട്ടികയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകി. 13 വൈസ് പ്രസിഡന്റുമാരും 58 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ ഭാരവാഹി പട്ടിക. വി.എ. നാരായണൻ ആണ് ട്രഷറർ. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി. കൂടാതെ, പന്തളം സുധാകരൻ, സി.പി. മുഹമ്മദ്, എ.കെ. മണി എന്നിവരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈസ് പ്രസിഡന്റുമാർ (13 പേർ): ടി. ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂർ, എം. വിൻസന്റ്, റോയ് കെ. പൗലോസ്, ജയ്‌സൺ ജോസഫ്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ പട്ടികയിൽ ജനറൽ സെക്രട്ടറിയായി ഇടംപിടിച്ചു. അതേസമയം, കെ.പി.സി.സി സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ദേശീയ നേതൃത്വം നിലവിലെ ഭാരവാഹി പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow