ലഹരി സംഘത്തിൽ എച്ച്.ഐ.വി ബാധ; 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്

ആറു മലയാളികള്‍ക്കും മൂന്ന് അതിഥിത്തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

Mar 27, 2025 - 12:38
Mar 27, 2025 - 16:14
 0  12
ലഹരി സംഘത്തിൽ എച്ച്.ഐ.വി ബാധ; 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ളവർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചു. ഒൻപത് പേർക്കാണ് എച്ച്‌ഐവി പോസിറ്റീവ് സ്ഥിതീകരിച്ചത്. ആറു മലയാളികള്‍ക്കും മൂന്ന് അതിഥിത്തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണമെന്നാണ് നിഗമനം. ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് സംഘത്തിലുള്ള ഒരാള്‍ക്ക് ആദ്യം എച്ച്.ഐ.വി സ്ഥിരീകരിച്ചത്.
 
പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള കുടുംബവും മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് സ്‌ക്രീനിങ് നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്.

What's Your Reaction?

like

dislike

love

funny

angry

sad

wow