പരാതികളിലും അപേക്ഷകളിലും മന്ത്രിമാരെ ‘ബഹുമാനപ്പെട്ട’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദ്ദേശം!
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റേതാണ് നിർദ്ദേശം. സർക്കാർ വകുപ്പുകൾക്കും ജില്ലാ കളക്ടർമാർക്കും ഓഫീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്

ഭരണഘടന പദവികളിലെ അഭിസംബോധനകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. നേതാക്കൾക്ക് ആദരവ് ലഭിക്കുന്നത് സേവനത്തിലൂടെയാണെന്നും മറിച്ച് പ്രത്യയങ്ങളിലൂടെയല്ലെന്നാണ് ഇന്ത്യയുടെ സ്രഷ്ടാക്കൾ വിഭാവനം ചെയ്തത്.
മാത്രമല്ല രാജ്യത്തുടനീളമുള്ള കോടതികൾ കൊളോണിയൽ കാലഘട്ടത്തിലെ ബഹുമതികൾ വ്യവസ്ഥാപിതമായി ഉപേക്ഷിച്ചുവരികയാണ്.
2009 മുതൽ തന്നെ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ചന്ദ്രു "യുവർ ലോർഡ്ഷിപ്പ്" ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. "സർ" എന്നത് ഒരു മാനദണ്ഡമാക്കാൻ 2016ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അതിന്റെ നിയമങ്ങൾ ഭേദഗതി ചെയ്തിരുന്നു.
ഭരണഘടനാ സമത്വത്തിന് അനുസൃതമായി, "മൈ ലോർഡ്", "യുവർ ലോർഡ്ഷിപ്പ്" എന്നിവ പൂർണ്ണമായും ഒഴിവാക്കാൻ 2019ൽ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിമാർ തീരുമാനിച്ചിരുന്നു.
അതേസമയം സുപ്രീം കോടതി ജഡ്ജിമാർ പോലും അത്തരം പ്രയോഗങ്ങളിൽ അസ്വസ്ഥതയുണ്ടെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ബഹുമാനം പിടിച്ചുവാങ്ങാനായി ശ്രമിക്കുന്നു എന്നത് വിവിധ കോണുകളിൽ നിന്നും വിമർശനം ഏറ്റുവാങ്ങുകയാണ്.
What's Your Reaction?






