ബ്രസീൽ: സൈനിക അട്ടിമറി ഗൂഢാലോചന കേസിൽ മുൻ ബ്രസീലിയൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയ്ക്ക് 27 വർഷം തടവ് ശിക്ഷ. ജനാധിപത്യത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബോൾസോനാരോ പ്രവർത്തിച്ചു എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് ജസ്റ്റിസ് കാർമെൻ ലൂസിയ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റതോടെയാണ് അട്ടിമറി ശ്രമം നടത്തിയത്.
സർക്കാരിനെതിരേ ഗൂഢാലോചന നടത്തി, ക്രിമിനൽ സംഘങ്ങളെ ചുമതലപ്പെടുത്തി തുടങ്ങി അഞ്ചോളം കുറ്റങ്ങളാണ് ബോൾസോരാനോക്കെതിരേ ചുമത്തിയിരിക്കുന്നത്. ബ്രസീലിയൻ സുപ്രീം കോടതിയാണ് ബോൾസോനാരോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
അഞ്ച് ജഡ്ജിമാരിൽ മൂന്ന് പേർ ബോൾസോനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നിലവിൽ വീട്ടുതടങ്കലിലാണ് ബോൾസോനാരോ. സോഷ്യൽ മീഡിയ നിരോധനം ലംഘിച്ചതിനെ തുടർന്നായിരുന്നു ബോൾസോനാരോയെ വീട്ടുതടങ്കലിലാക്കിയത്. സുപ്രീം കോടതിയുടെ ഉത്തരവിലായിരുന്നു വീട്ടുതടങ്കലിലാക്കിയത്.