കര്‍ണാടകയിലെ സ്കൂളില്‍ തീപിടിത്തം; ഏഴു വയസുകാരന് ദാരുണാന്ത്യം
മടിക്കേരിയിൽ പ്രവർത്തിക്കുന്ന ഹർ മന്ദിർ റസിഡൻഷ്യൽ സ്കൂളിൽ ഇന്ന് പുലർച്ചയോടെയാണ് അപകടം സംഭവിച്ചത്

ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ ഒരു റെസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മടിക്കേരി താലൂക്കിലെ ചെട്ടിമാണി സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി പുഷ്പക് (7) ആണ് തീപിടിത്തത്തിൽ മരിച്ചത്. മടിക്കേരിയിൽ പ്രവർത്തിക്കുന്ന ഹർ മന്ദിർ റസിഡൻഷ്യൽ സ്കൂളിൽ ഇന്ന് പുലർച്ചയോടെയാണ് അപകടം സംഭവിച്ചത്.
അപകട സമയത്ത് സ്കൂളിൽ താമസിച്ചിരുന്ന 29 വിദ്യാർഥികളെ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തി.
മടിക്കേരി ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?






