മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
മരുന്ന് കുഞ്ഞിന്‍റെ കരളിന്‍റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്റ്റർമാർ പറഞ്ഞു.

കണ്ണൂർ: ഡോക്ടർ എഴുതിയ മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽ നിന്നും അമിതഡോസുള്ള മറ്റൊരു മരുന്ന് നൽകിയെന്ന് ആരോപണം. മരുന്ന് കഴിച്ച എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഗുരുതഹരവസ്ഥയിൽ. കണ്ണൂര്‍ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കുഞ്ഞിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്നാണ് ഇവർ കുഞ്ഞിന് നൽകിയത്. മരുന്ന് മാറിക്കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരിലെ ഖദീജ മെഡിക്കല്‍സിന് എതിരെയാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. ഡോക്ടർ കുഞ്ഞിന് ശെരിയായ മരുന്നാണ് കുറിച്ച് നൽകിയത്. എന്നാൽ മെഡിക്കൽ സ്റ്റോറിലെ ഫാർമസിസ്റ്റ് അമിത ഡോസുള്ള മരുന്നാണ് നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. മരുന്ന് മാറിയത് അറിയാതെയാണ് രക്ഷിതാക്കൾ കുഞ്ഞിന് മരുന്ന് നൽകിയത്.
മൂന്ന് നേരം വീട്ടുകാര്‍ കുട്ടിയ്ക്ക് മരുന്ന് കൊടുത്തു. മരുന്ന് നൽകിയതിനെ തുടർന്ന് പനി അതിവേഗം മാറി. എന്നാൽ കുട്ടിയ്ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ തോന്നിയതോടെ വീട്ടുകാര്‍ വീണ്ടും ക്ലിനിക്കിലെത്തി.അപ്പോഴാണ് മരുന്ന് മാറിയ വിവരം വീട്ടുകാർ അറിയുന്നത്. മരുന്ന് കുഞ്ഞിന്‍റെ കരളിന്‍റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്റ്റർമാർ പറഞ്ഞു.
What's Your Reaction?






