പുതിയ വഖഫ് നിയമം ഇന്ന് മുതല്‍; പ്രാബല്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

ഏപ്രിൽ എട്ടുമുതൽ നിയമം പ്രാബല്യത്തിലായിരിക്കുന്നെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Apr 8, 2025 - 19:03
Apr 8, 2025 - 20:49
 0  13
പുതിയ വഖഫ് നിയമം ഇന്ന് മുതല്‍; പ്രാബല്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

ന്യൂഡൽഹി: പുതിയ വഖഫ് നിയമം ഇന്ന് (ഏപ്രില്‍ എട്ട്) മുതൽ പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. പാർലമെന്‍റ് പാസാക്കിയ വഖഫ് ബില്ലിന് രാഷ്ട്രപതി ഒപ്പുവച്ചതോടെ കേന്ദ്ര നിയമ മന്ത്രാലയം നിയമം വിജ്ഞാപനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

ഏപ്രിൽ എട്ടുമുതൽ നിയമം പ്രാബല്യത്തിലായിരിക്കുന്നെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ നിയമം നടപ്പിലാക്കണമെങ്കിൽ ഇതുമായി ബന്ധപ്പെട്ട ചട്ട രൂപീകരണം കേന്ദ്ര സർക്കാർ നടത്തണം. വൈകാതെ തന്നെ ചട്ട രൂപീകരണവും ഉണ്ടാകുമെന്നാണ് വിവരം.

ഇതിനിടെ നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രം തടസ്സ ഹർജി ഫയൽ ചെയ്തു. 16ാം തീയതിയാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow