തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ ചേരാനുളള തീരുമാനവുമായി സംസ്ഥാന സർക്കാർ രംഗത്ത്. 1476 കോടി രൂപ എന്തിന് കളയണമെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐയുടെ എതിര്‍പ്പ് തള്ളിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതി കേന്ദ്രത്തിൻ്റെ ഫണ്ട് ആണെങ്കിലും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് മന്ത്രി അറിയിച്ചു. അതേസമയം ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.
സംസ്ഥാനത്തിനുള്ള ഫണ്ട് എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്നും ആ അപകടത്തില്‍ ചെന്ന് ചാടാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
പദ്ധതിയിൽ ഒപ്പിടാനുളള സമ്മതം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. അടുത്തയാഴ്ച കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും സഹമന്ത്രിയേയും വി ശിവന്‍കുട്ടി കാണും.