പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് അത്ര നല്ല കോംമ്പോ അല്ല !
വാഴപ്പഴത്തിനും പാലിനും തണുപ്പിക്കല്‍ ഗുണങ്ങളുണ്ട്. ഇത് ഒരുമിച്ച് കഴിക്കുന്നത്, ദഹന വ്യവസ്ഥയെ തകരാറിലാക്കും

പാലും വാഴപ്പഴവും കാത്സ്യവും പൊട്ടാസ്യവും തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങളുടെ കലവറയാണ്. ഇത് പേശികളുടെ ബലം കൂട്ടാന്‍ മികച്ചതായതിനാല്‍ ഫിറ്റ്‌നസ് ഫ്രീക്കുകളുടെ ഡയറ്റിലെ ഒരു പ്രധാന വിഭവം തന്നെയാണ് പാലും വാഴപ്പഴവും. എന്നാല്‍, ആയുര്‍വേദം പ്രകാരം, ഇത് അത്ര നല്ല കോംമ്പോ അല്ല, വാഴപ്പഴത്തിനും പാലിനും തണുപ്പിക്കല്‍ ഗുണങ്ങളുണ്ട്. ഇത് ഒരുമിച്ച് കഴിക്കുന്നത്, ദഹന വ്യവസ്ഥയെ തകരാറിലാക്കും.
ഇത് ശരീരത്തില്‍ കഫം ഉത്പാദിപ്പിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഇത് സൈനസ്, ജലദോഷം, ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാമെന്ന് പറയുന്നു. വാഴപ്പഴം മാത്രമല്ല, ഏത് പഴവും പാലിനൊപ്പം കഴിക്കുന്നതും സമാന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു.
പശുവിന്‍ പാലിനും വാഴപ്പഴത്തിനും പകരം, സസ്യാധിഷ്ഠിത പാലിലേക്കും സ്റ്റീവിയ അല്ലെങ്കില്‍ മോങ്ക് ഫ്രൂട്ട് എക്‌സ്ട്രാക്റ്റ് പോലുള്ള കൊഴുപ്പ് കുറഞ്ഞ മധുരവും ചേര്‍ത്ത് ആരോഗ്യകരമായ ഷേയ്ക്ക് ഉണ്ടാക്കാവുന്നതാണ്.
What's Your Reaction?






