ബിസിനസ് വഞ്ചനാ കേസിൽ ഡോണള്‍ഡ് ട്രംപിന് ആശ്വാസം

ചുമത്തിയിരിക്കുന്ന പിഴ അമിതമെന്നുമാണ് രണ്ട് അപ്പീൽ ജഡ്ജിമാർ ഉത്തരവിൽ വ്യക്തമാക്കിയത്

Aug 22, 2025 - 12:43
Aug 22, 2025 - 12:43
 0
ബിസിനസ് വഞ്ചനാ കേസിൽ ഡോണള്‍ഡ് ട്രംപിന് ആശ്വാസം
ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാ കേസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ആശ്വാസം. ബിസിനസ് വഞ്ചനാ കേസില്‍ ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി. 454 മില്യണ്‍ ഡോളറിന്റെ പിഴയാണ് കീഴ്കോടതി ട്രംപിനെതിരെ ചുമത്തിയിരുന്നത്.
 
ഡോണള്‍ഡ് ട്രംപ് തന്റെ സമ്പത്ത് പെരുപ്പിച്ച് കാണിച്ചുവെന്ന് ആരോപിച്ച് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നല്‍കിയ കേസിലാണ് വിധി. കുറ്റം നടന്നിട്ടുണ്ടെന്നും എന്നാൽ, ചുമത്തിയിരിക്കുന്ന പിഴ അമിതമെന്നുമാണ് രണ്ട് അപ്പീൽ ജഡ്ജിമാർ ഉത്തരവിൽ വ്യക്തമാക്കിയത്. 
 
അഞ്ച് പേരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് വിധി തീരുമാനിച്ചത്. കേസില്‍ സമ്പൂര്‍ണ വിജയം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.  എന്നാൽ, വിധിക്കെതിരെ റിവ്യു ഹർജി നൽകുമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറലിന്‍റെ ഓഫീസ് അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow