തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയുമായി നടുറോഡിൽ തർക്കം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
തിരുവനന്തപുരം ശാസ്തമംഗലത്ത് വച്ചാണ് തർക്കം നടന്നത്. തർക്കത്തിനിടെ മാധവ് സുരേഷ് വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു. ശാസ്തമംഗലത്തെ വച്ച് വാഹനം യു ടേൺ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്. മാധവിന്‍റെ കാറിനു മുന്നിലേക്ക് വിനോദ് കൃഷ്ണ കാറെടുത്തതാണ് പ്രകോപനത്തിന് കാരണം.
സംഭവവുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചിരുന്നു. മാധവിനെ പോലീസ് കൊണ്ടുപോയി മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു. മദ്യപിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ വിട്ടയച്ചുവെന്ന് പോലീസ് പറയുന്നു.