രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്

രാഹുലിനെതിരായ ആരോപണങ്ങളിലെ സത്യങ്ങൾ സമിതി വിശദമായി പരിശോധിക്കും

Aug 22, 2025 - 10:47
Aug 22, 2025 - 10:47
 0
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ തുടരും. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. വിഷയത്തിൽ സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനം. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് കെപിസിസി നേതൃത്വം. 
 
രാഹുലിനെതിരായ ആരോപണങ്ങളിലെ സത്യങ്ങൾ സമിതി വിശദമായി പരിശോധിക്കും. പാര്‍ട്ടിക്ക് ലഭിച്ച പരാതികളും നേതൃത്വം പരിശോധിക്കും. സമിതി രൂപീകരിച്ച് ആരോപണത്തില്‍ അന്വേഷണം നടത്താനാണ് പാര്‍ട്ടിയിലെ ധാരണ.
 
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലിന് സീറ്റ് നൽകേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തേണ്ട എന്നാണ് നിര്‍ദേശം. അശ്ലീല സന്ദേശം അയച്ചുവെന്ന് യുവനടി ആരോപണം ഉയർന്നതിനു പിന്നാലെയാണ് രാഹുൽ പ്രതിസന്ധിയിലായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow