തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മകന്റെ മരണത്തിൽ മനം നൊന്താണ് ദമ്പതികൾ ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകന്റെ മരണത്തിൽ മനം നൊന്താണ് ദമ്പതികൾ ആത്മഹത്യ ചെയ്തത്. മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെയാണ് സംഭവം. കൈകൾ പരസ്പരം കെട്ടിയാണ് ദമ്പതികൾ നെയ്യാറിൽ ചാടി മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് മകന്‍ അപകടത്തില്‍ മരിച്ചത്. പാലിയവിളാകം കടവിന്റെ കരയ്ക്ക് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവരുടെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






