കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 100 കടന്നു. ശ്രീലങ്കയുടെ മധ്യ, കിഴക്കൻ മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്. മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്ന നിലയിലാണ്.
രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതയി സർക്കാർ അറിയിച്ചു. ബദുള്ള, നുവാര ഏലിയ മേഖലകളിലായി മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റെയിൽവേ- റോഡ് ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കൊളംബോ കൂടാതെ ഏറ്റവും കൂടുതൽ ജനവാസമുള്ള ഗംപാഹ ജില്ലയും കടുത്ത ഭീഷണിയിലാണ്. അമ്പതിനായിരത്തോളം പേരെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ദുരന്തമുഖത്തുള്ള ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യൻ നേവി എയർക്രാഫ്റ്ററായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ഉദയഗിരിയും ചരക്കുകളുമായി ശ്രീലങ്കൻ തീരത്തെത്തി. അതേസമയം കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജിലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. ഒരു ട്രെയിൻ പൂർണമായും 11ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.