സതീശന്‍ 'തറ നേതാവെന്ന്' പറയാന്‍ പാടില്ലായിരുന്നു; ചെന്നിത്തലയെ പിന്തുണച്ചും പുനഃസംഘടനാ സൂചന നല്‍കിയും സുധാകരന്‍
തെളിയിക്കാന്‍ കഴിയുമെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ശക്തമായ സ്റ്റാന്‍ഡാണ് താന്‍ സ്വീകരിച്ചത്. പി.ശശിയുടെ പശ്ചാത്തലം കണ്ണുരുകാരായ എല്ലാവര്‍ക്കും അറിയാമെന്നും കെ.സുധാകരന്‍...

ഇടതുകോട്ട തകര്‍ക്കാന്‍ ആളുകളെ കൂട്ടുന്ന തിരക്കില്‍ കോണ്‍ഗ്രസിന് വീണ് കിട്ടിയ ആയുധത്തിന് മൂര്‍ച്ചകൂട്ടി സുധാകരനും. ഒട്ടും താല്‍പര്യമില്ലാതിരുന്നിട്ടുകൂടി പുനഃസംഘടന നടക്കുമെന്ന് സൂചന നല്‍കിയാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ചെന്നിത്തലയെ പിന്തുണച്ചത്. ചെന്നിത്തലയും മുരളീധരനും ഉള്‍പ്പെട്ട നേതാക്കളെല്ലാം സുധാകരന്‍ മാറേണ്ടതില്ലെന്ന പക്ഷക്കാരാണ്. അതുകൊണ്ടുതന്നെ അവരെ പിന്തുണയ്ക്കുന്നതോടൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിണക്കാതിരിക്കാനുള്ള ആശ്വാസവാക്കുകളും സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും സുധാകരന്‍ പക്ഷത്തേക്ക് വി ഡി സതീശന്റെ ചോട്ടാ നേതാക്കള്‍ എത്തുമെന്ന് വല്യ ഉറപ്പൊന്നുമില്ല. എന്നിരുന്നാലും പുനഃസംഘടന, നേതൃമാറ്റം എന്നീ വാക്കുകള്‍ ഇടക്കിടെ പ്രയോഗിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ മറ്റൊന്നും ചെയ്യാനില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേര് അടിക്കടി ആളുകളിലേക്കെത്തും. ഇതാണ് ഇനി അധികാരത്തിലേറാനുള്ള ആകെ വഴി എന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.
വെള്ളാപ്പള്ളി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നത് പറഞ്ഞതില്‍ തെറ്റില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തല കെ.പി.സി.സി വര്‍ക്കിങ് കമ്മിറ്റിയംഗമാണ് കെ.എസ്.യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒരു പാട് നേതാക്കളുണ്ട്. രമേശ് ചെന്നിത്തലയും അതിലൊരാളാണ്. രമേശിന് മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ല. പാര്‍ട്ടിയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ല. അതൊക്കെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ' നേരത്തെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലയളവില്‍ അന്ന് എ.കെ. ആന്റണി, വയലാര്‍ രവിയുമൊക്കെയുണ്ടായിരുന്നു. യോഗ്യരായ അവരൊക്കെ ഉണ്ടായിട്ടും കെ.കരുണാകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. വെള്ളാപ്പള്ളിക്ക് ഈ കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഇതു പുത്തരിയൊന്നുമല്ല നേരത്തെയും ഇത്തരം അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും അവരുടെ പൊളിറ്റിക്‌സുണ്ട്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സമുദായത്തിന്റെ നേതാവായ വെള്ളാപള്ളിക്കും തന്റെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അതു ഞങ്ങള്‍ മാനിക്കും. എന്നാല്‍ വി.ഡി സതീശന്‍ അധികാരമോഹിയാണെന്ന് അദ്ദേഹം പറഞ്ഞ അഭിപ്രായം തെറ്റാണ്. തറനേതാവണന്നൊക്കെ പറയാന്‍ പാര്‍ട്ടി അനുവദിക്കില്ല. അങ്ങനെയൊന്നും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ ജന പിന്‍തുണയുള്ള നേതാവാണ് വി.ഡി സതീശന്‍' അതുകൊണ്ടാണ് അദ്ദേഹം പ്രതിപക്ഷ നേതാവായത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഒരു പാട് പേരുണ്ടെന്നും അവരുള്‍പ്പെടുന്നവര്‍ ചര്‍ച്ച നടത്തിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനയെ ശക്തമാക്കാനുള്ള ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അത്ഭുതകരമായ മുന്നേറ്റം പാര്‍ട്ടി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ തന്നെ കുടുക്കാന്‍ പൊലിസ് ഉദ്യോഗസ്ഥനോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണ് നിങ്ങള്‍ക്ക് പ്രമോഷന്‍ തരാമെന്നാണ് ശശി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇന്നിപ്പോള്‍ പരാതിക്കാരനായ യുവാവ് സത്യം പറഞ്ഞിട്ടുണ്ട്. മോന്‍സണ്‍ കേസില്‍ അഞ്ചു പൈസ വാങ്ങിയിട്ടില്ലെന്ന് താന്‍ അന്നേ പറഞ്ഞതാണ്. തെളിയിക്കാന്‍ കഴിയുമെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ശക്തമായ സ്റ്റാന്‍ഡാണ് താന്‍ സ്വീകരിച്ചത്. പി.ശശിയുടെ പശ്ചാത്തലം കണ്ണുരുകാരായ എല്ലാവര്‍ക്കും അറിയാമെന്നും കെ.സുധാകരന്‍ പറഞ്ഞു.
What's Your Reaction?






