ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ലൈസന്‍സ് പോകുന്ന വഴിയറിയില്ല!!!
ബസുകളിലെ തകരാറുകള്‍ യഥാസമയം പരിഹരിച്ച് നല്‍കിയില്ലെങ്കില്‍ മെക്കാനിക് വിഭാഗത്തിലെ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി

സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധന ആരംഭിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും പരിശോധന നടത്തുക. എഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് വേഗത്തില്‍ ചലാന്‍ അയക്കാനും ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ക്ക് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശം നല്‍കി. രാത്രികാലങ്ങളിലും പരിശോധനയുണ്ടാകും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകും.
കേരളത്തിലെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും എയര്‍ കണ്ടീഷന്‍ഡ് ആക്കാനുള്ള പദ്ധതിയാണ് ഏറ്റവും പുതിയ വിപ്ലവകരമായ തീരുമാനം. ഇത് ഉടന്‍ നടപ്പാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. എല്ലാ ബസുകളിലും ക്യാമറകള്‍ ഘടിപ്പിക്കും. ക്യാമറ കണ്‍ട്രോളുകള്‍ നേരിട്ട് കെഎസ്ആര്‍ടിസി ആസ്ഥാനങ്ങളില്‍ ആയിരിക്കും. ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകള്‍ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ്. അടുത്ത രണ്ടുമൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
കെഎസ്ആര്‍ടിസിയില്‍ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കും. ജീവനക്കാര്‍ക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കും. കെഎസ്ആര്‍ടിസിയിലെ ശുചിമുറികള്‍ ഉടന്‍ ഉപയോഗയോഗ്യമാക്കും. കെഎസ്ആര്‍ടിസി ബസുകളിലെ തകരാറുകള്‍ യഥാസമയം പരിഹരിച്ച് നല്‍കിയില്ലെങ്കില്‍ മെക്കാനിക് വിഭാഗത്തിലെ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
What's Your Reaction?






