തെലങ്കാനയിലെ NH-44 ഹൈവേയിൽ നടൻ വിജയ് ദേവരകൊണ്ടയുടെ കാർ അപകടത്തിൽപ്പെട്ടു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാള്‍ ജില്ലയിലെ ഉണ്ടവല്ലിക്ക് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. താരം അദ്ഭുതകരമായി രക്ഷപെട്ടു.
യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാർ വിജയ് ദേവരകൊണ്ടയുടെ വാഹനത്തിൽ വന്ന് ഇടിച്ചതാണ് അപകടകാരണം. അടുത്ത സുഹൃത്തുക്കളോടൊപ്പം പുട്ടപര്‍ത്തിയില്‍ നിന്നും ഒരു യാത്ര കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു നടന്‍.
ഇടിച്ച കാർ നിർത്തിയില്ല. ഇടിച്ച വാഹനത്തിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പക്ഷെ വാഹനം തകർന്നു. താരത്തിന്‍റെ ഡ്രൈവർ നൽകിയ പരാതിയിൽ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം അപകടത്തിൽ പ്രതികരിച്ച് നടൻ വിജയ് ദേവരകൊണ്ട.
തങ്ങളുടെ കാർ അപകടത്തിൽ പെട്ടുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിജയ് ദേവരകൊണ്ട സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. കാറിന് ഒരു ഇടികിട്ടിയെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും നടൻ പറഞ്ഞു. നല്ല തലവേദനയുണ്ട് പക്ഷേ, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറുമെന്നും വിജയ് കൂട്ടിച്ചേർത്തു.