രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്ന് എഐസിസി

കാര്യങ്ങളിൽ വ്യക്തത വരാതെ തുടർ പരിഗണനകളില്ലെന്നും എഐസിസി

Aug 26, 2025 - 13:32
Aug 26, 2025 - 13:51
 0
രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്ന് എഐസിസി
ഡൽഹി: പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങളിൽ വ്യക്തത വരാതെ തുടർ പരിഗണനകളില്ലെന്നും എഐസിസി വ്യക്തമാക്കി.
 
തൃപ്തികരമായ മറുപടി ഇതുവരെയും രാഹുൽ നൽകിയിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരണം നൽകട്ടെ എന്നും പൊതു സമൂഹത്തിൽ നിരപരാധിത്വം തെളിയിക്കട്ടെ എന്നുമാണ് നേതാക്കളുടെ നിലപാട്.  അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കര്‍ശന നിലപാട് വേണമെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും നിലപാട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow