ജി.മാർത്താണ്ഡന്റെ ഓട്ടംതുള്ളൽ ഉടൻ പ്രദർശനത്തിനെത്തുന്നു

ബി.കെ. ഹരിനാരായണനും, ധന്യാ സുരേഷ് മേനോനും രചിച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടിയുള്ളത്

Aug 26, 2025 - 14:39
Aug 26, 2025 - 14:41
 0
ജി.മാർത്താണ്ഡന്റെ ഓട്ടംതുള്ളൽ ഉടൻ പ്രദർശനത്തിനെത്തുന്നു
സംഗീതത്തിൻ്റെ മാന്ത്രികശിൽപ്പികളെ അണിനിരത്തി ജി.മാർത്താണ്ഡൻ തൻ്റെ ഓട്ടം തുള്ളൽ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്. നാട്ടിൻപുറത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർ കഥ പറയുന്ന ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കുന്നത് പുത്തൻ തലമുറക്കാരുടെ ഹരമായ രാഹുൽരാജാണ്.
 
പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും, വൈക്കം വിജയ ലഷ്മിയും, ആവേശം സിനിമയിലൂടെ പുതിയ തലമുറക്കാരുടെ ആവേശമായി മാറിയ പ്രണവം ശശിയുമാണ് ഇതിലെ ഗാനങ്ങൾ ആലപിക്കുന്നത്.
കാൽപ്പനികതയുടെ ഈണങ്ങളും സ്വരമാധുരിയും കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഈ ഗായകർ ഇക്കുറി പുതിയ തരംഗം കൂടി സൃഷ്ടിക്കാൻ പോരുന്ന ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ആലപിക്കുന്നത്.
 
ബി.കെ. ഹരിനാരായണനും, ധന്യാ സുരേഷ് മേനോനും രചിച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടിയുള്ളത്. മാർത്താണ്ഡൻ്റെ ചിത്രങ്ങളിൽ ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയ ചിത്രവും ഓട്ടംതുള്ളലാണ്. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ  ചിത്രം  ജി.കെ.എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ  മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.
 
എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ. വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ, ജെറോം,  ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത്യാൻ, അനിയപ്പൻ, ശ്രീരാജ് , പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
ബിനു ശശി റാമിൻ്റേതാണു തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബർ മാസത്തിൽ പ്രദർശനത്തിനെത്തും

What's Your Reaction?

like

dislike

love

funny

angry

sad

wow