സി.പി.എമ്മിനും ബി.ജെ.പിക്കും മുന്നറിയിപ്പുമായി വി. ഡി. സതീശന്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം അടഞ്ഞ അധ്യായമെന്ന് സതീശന്‍

Aug 26, 2025 - 13:32
Aug 26, 2025 - 13:32
 0
സി.പി.എമ്മിനും ബി.ജെ.പിക്കും മുന്നറിയിപ്പുമായി വി. ഡി. സതീശന്‍

തിരുവനന്തപുരം: സി.പി.എമ്മിനും ബി.ജെ.പിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സി.പി.എം. കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. ബി.ജെ.പി. പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബി.ജെ.പി. അധ്യക്ഷന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് ബി.ജെ.പി.യെ സതീശന്‍ വെല്ലുവിളിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം അടഞ്ഞ അധ്യായമെന്നും സതീശന്‍ പ്രതികരിച്ചു.

സി.പി.എമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എം.വി. ഗോവിന്ദൻ്റെ മകനെതിരായ ഗുരുതര ആരോപണം മറയ്ക്കാനാണ് സിപിഎം ശ്രമം രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം സിപിഎം ചര്‍ച്ചയാക്കുന്നത്. സിപിഎം അധികം അഹങ്കരിക്കേണ്ട, ചിലത് വാരാനുണ്ടെന്നാണ് സതീശന്‍ മുന്നറിയിപ്പ് നല്‍കുന്നത്. പല കാര്യങ്ങളും ഉടന്‍ പുറത്ത് വരുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow