അഭിമുഖത്തിനായി എത്തിയ യുവതിക്ക് നേരെ അപമാര്യാദയായി പെരുമാറിയെന്ന് പരാതി; തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന സ്പാ അടച്ചുപൂട്ടി

Feb 8, 2026 - 22:21
Feb 8, 2026 - 22:24
 0
അഭിമുഖത്തിനായി എത്തിയ യുവതിക്ക് നേരെ അപമാര്യാദയായി പെരുമാറിയെന്ന് പരാതി; തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന സ്പാ അടച്ചുപൂട്ടി

തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ പൂട്ടിക്കാന്‍ കോര്‍പ്പറേഷന്‍. സെക്രട്ടറിയേറ്റ് മുന്നില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്പാ കേന്ദ്രത്തിനെതിരെ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചു. സംസ്ഥാനത്ത് സ്പാ ലൈസന്‍സ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

സെക്രട്ടറിയേറ്റിനു മുന്‍വശത്തുള്ള ക്യാപിറ്റല്‍ ടവര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പര്‍ശന്‍ വെല്‍നെസ് സ്പായിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. കെട്ടിടത്തില്‍ രണ്ടു മുറികളിലായി പ്രവര്‍ത്തിക്കുന്ന സ്പായില്‍ ഒന്നിന് മാത്രമാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് അധികൃതര്‍ സ്പാ പൂട്ടികുകയിരുന്നു. ഇവിടെ അഭിമുഖത്തിനായി എത്തിയ യുവതിക്ക് നേരെ അപമാര്യാദയായി പെരുമാറിയതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേയറുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.

നഗരത്തിലെ പല സ്പാകളിലും പൊലീസ് ഉദ്യോഗസ്ഥരുടെയും ഡോക്ടര്‍മാരുടെ ഒത്താശയോടെ അനശ്യസാ പ്രവര്‍ത്തികള്‍ അടക്കം നടക്കുന്നുണ്ട്. ഇതില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന സ്പാ ലൈസന്‍സ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. കൊച്ചിയില്‍ 500ല്‍ അധികം സ്പാകളും, തിരുവനന്തപുരത്ത് 200ഓളം സ്പാകളും പ്രവര്‍ത്തിക്കുന്നില്‍ പലയിടത്തും ഡോക്ടര്‍മാര്‍, അംഗീകൃത മസാജര്‍മാര്‍ എന്നിവരില്ല. ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭൂരിഭാഗം കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow