തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആന ഇടഞ്ഞു; തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാന് നേരെ ആക്രമണം

Feb 8, 2026 - 22:10
Feb 8, 2026 - 22:10
 0
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആന ഇടഞ്ഞു; തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാന് നേരെ ആക്രമണം

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. ഞായറാഴ്ച രാത്രി 8.15ന് അത്താഴ ശീവേലിക്കായി എഴുന്നള്ളിക്കാൻ നിർത്തിയ ചാമപ്പുഴ ഉണ്ണിക്കൃഷ്ണ‌ണൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാനെ ആക്രമിച്ചു. പരുക്കേറ്റ പാപ്പാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അത്താഴ ശീവേലിക്കായി നടപ്പുര ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു ആന അപ്രതീക്ഷിതമായി ഇടഞ്ഞത്. പെട്ടെന്ന് ഇടഞ്ഞ ആന പിന്നിലേക്ക് ഓടി ദേവസ്വം ഓഫിസിന് സമീപത്തായി നിലയുറപ്പിച്ചു. ആന ഇടഞ്ഞതോടെ ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ഭക്തജനങ്ങൾ പരിഭ്രാന്തരായി. ഉടൻ തന്നെ ക്ഷേത്ര ജീവനക്കാർ ഇടപെട്ട് ഭക്‌തരെ പുറത്തിറക്കി ഗോപുര വാതിലുകൾ അടച്ചു. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന പറ ഉത്സവത്തിനുവേണ്ടിയും ചാമപ്പുഴ ഉണ്ണിക്കൃഷ്ണ‌ണനെയാണ് എഴുന്നള്ളിക്കാൻ തീരുമാനിച്ചിരുന്നത്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow