കോഴിക്കോട് മസ്തിഷ്‌ക മരണം സംഭവിച്ച 18കാരിയ്ക്ക് നിപ ബാധയെന്ന് സംശയം

രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മാസം 28-ന് ആണ് ചികിത്സയ്ക്കെത്തിയത്

Jul 4, 2025 - 09:47
Jul 4, 2025 - 09:47
 0
കോഴിക്കോട് മസ്തിഷ്‌ക മരണം സംഭവിച്ച 18കാരിയ്ക്ക് നിപ ബാധയെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് മസ്തിഷ്‌ക മരണം സംഭവിച്ച പെണ്‍കുട്ടിക്ക് നിപ ബാധയെന്ന് സംശയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു. ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചത്. കോഴിക്കോട്ട് എത്തുമ്പോൾ മസ്തിഷ്കമരണം സംഭവിച്ച നിലയിലായിരുന്നു.

രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മാസം 28-ന് ആണ് ചികിത്സയ്ക്കെത്തിയത്. കോഴിക്കോട്ടെ വൈറോളജി ലാബിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആയതിനാല്‍ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറൻ്റൈനിൽ കഴിയുകയാണ്. 

ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38കാരിക്കും നിപ സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. പനിയും ശ്വാസതടസ്സവുമായി ഈ മാസം ഒന്നിനാണ് ഇവർ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിയത്. മണ്ണാർക്കാടുള്ള രണ്ട് ആശുപത്രികളിൽ ആദ്യം ചികിത്സ തേടിയിരുന്നതായാണ് വിവരം. രോഗിയുടെ സ്രവം പുണെയിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഫലം ലഭ്യമായേക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow