ഡിസൈനില്‍ ഒന്നിലധികം അപ്ഡേറ്റുകള്‍; റോഡ്സ്റ്ററിന്‍റെ പുതുക്കിയ പതിപ്പ് വരുന്നു
മുന്‍വശത്തെ സസ്‌പെന്‍ഷനില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും ഉപയോഗിച്ചിട്ടുണ്ട്

ഇന്ത്യന്‍ വിപണിയില്‍ റോഡ്സ്റ്ററിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാനൊരുങ്ങി പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്. പുതിയ പതിപ്പ് ഓഗസ്റ്റ് 12 ന് വിപണിയില്‍ അവതരിപ്പിക്കും. ഡിസൈനിന്‍റെ കാര്യത്തില്‍ ഒന്നിലധികം അപ്ഡേറ്റുകളുമായാണ് പുതിയ പതിപ്പ് വരുന്നത്.
യെസ്ഡി റോഡ്സ്റ്ററിന്‍റെ നിലവിലെ പതിപ്പില്‍ 29 എച്ച്പിയും 29.4 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 334 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എന്‍ജിനെ ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
മുന്‍വശത്തെ സസ്‌പെന്‍ഷനില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും ഉപയോഗിച്ചിട്ടുണ്ട്. മുന്നിലും പിന്നിലും ഫ്‌ലോട്ടിങ് കാലിപ്പറുള്ള ഒരു ഡിസ്‌ക് ആണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. മുന്നില്‍ 320 എംഎം ഡിസ്‌ക്കും പിന്നില്‍ 240 എംഎം ഡിസ്‌ക്കും ഉണ്ട്. നിലവില്‍, യെസ്ഡി റോഡ്സ്റ്ററിന്റെ പ്രാരംഭ വില 2.10 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).
What's Your Reaction?






