കണ്ണൂരില്‍ റോഡരികില്‍ രണ്ടുപേര്‍ അബോധാവസ്ഥയില്‍, പിന്നാലെ മരിച്ചു, സമീപത്ത് അപകടത്തില്‍ പെട്ട് ബൈക്ക്
രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

പെരിങ്ങോം: കണ്ണൂര്‍ പെരുന്തട്ടയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മേച്ചിറ പാടിയില്‍ അങ്കണവാടിക്ക് സമീപമാണ് അപകടമുണ്ടായത്. രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എരമം കിഴക്കേ കരയിലെ എം.എം. വിജയന്‍ (50), എരമം ഉള്ളൂരിലെ പി.കെ. രതിഷ് (40) എന്നിവരാണ് മരിച്ചത്. അപകടം നടന്ന റോഡിന്റെ മറ്റൊരു വശത്ത് ബൈക്ക് അപകടത്തില്‍ ടി.പി. ശ്രീദുല്‍ (27 ) അപകടത്തില്‍പ്പെട്ട് വീണുകിടക്കുന്നുണ്ടായിരുന്നു. ശ്രീദുലിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
രണ്ടുപേരും ബൈക്കിടിച്ചാണോ മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ടുപേര്‍ റോഡില്‍ കിടക്കുന്നത് കണ്ടു ബൈക്ക് വെട്ടിച്ചപ്പോഴാണ് തനിക്ക് അപകടം പറ്റിയതെന്നാണ് ശ്രീദുല്‍ പറയുന്നത്. അപകടത്തിന്റെ വ്യക്തമായ കാരണം പോലീസ് അന്വേഷിക്കുകയാണ്.
What's Your Reaction?






