സദ്യ വാഴയിലയില്‍ വിളമ്പുന്നതിന് പിന്നില്‍ !

നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോൾ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയൽ സംയുക്തങ്ങളെ സജീവമാക്കുകയും ഇത് ഭക്ഷണത്തിലെ ദോഷകരമായ ബോക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു

Sep 4, 2025 - 12:56
Sep 4, 2025 - 12:57
 0
സദ്യ വാഴയിലയില്‍ വിളമ്പുന്നതിന് പിന്നില്‍ !

ടുക്കളയില്‍ സദ്യവട്ടങ്ങളൊക്കെ ഒരുങ്ങി തുടങ്ങി. തിരുവോണത്തിന് തൂശനിലയിൽ വിളമ്പാനുള്ള കായ വാറുത്തത്, ഇഞ്ചിക്കറി തുടങ്ങിയ പ്രധാന കൂട്ടങ്ങളൊക്കെ നേരത്തെ തന്നെ ഉണ്ടാക്കി തുടങ്ങും. വാഴയിലയിൽ വിഭവസമൃദ്ധമായ സദ്യ കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് ഓണം അല്ലേ? വാഴയിലയിൽ സദ്യ കഴിക്കുന്നത് വെറും എയ്സ്ത്തെറ്റിക് വൈബിന് വേണ്ടിയാണെന്ന് കരുതരുത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്.

വാഴയിലയില്‍ കഴിക്കുന്ന ചോറിന് ഒരു പ്രത്യേക രുചിയാണെന്ന് തോന്നാറില്ല, അത് യാദൃച്ഛികമല്ല, വാഴയിലയുടെ പുറമെയുള്ള പ്രകൃതിദത്തമായ വാക്സ് കോട്ട് ആണ് കാരണം. ചൂടു ചോറ് വാഴയിലയില്‍ വിളമ്പുമ്പോള്‍ ഈ വാക്സ് കോട്ട് ഉരുകും. ഇത് ചോറിന് രുചിയും മണവും കൂട്ടും. കൂടാതെ, ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ മികച്ച ഒരു ആന്റി-ഓക്സിഡന്റ് ആണ്. ഇത് ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കും.

വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോൾ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയൽ സംയുക്തങ്ങളെ സജീവമാക്കുകയും ഇത് ഭക്ഷണത്തിലെ ദോഷകരമായ ബോക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്ലാസ്റ്റിക് പോലുള്ളവ പരിസ്ഥിതിക്ക് വലിയ തോതിൽ ദോഷം ഉണ്ടാക്കുമ്പോൾ വാഴയില തികച്ചും പരിസ്ഥിതിയ്ക്ക് അനുയോജ്യമാണെന്നും ഓര്‍ക്കണം. ചൂടിനെ പ്രതിരോധിക്കാനും വാഴയിലയാണ് ഉത്തമം. എത്ര ചൂടുള്ള ഭക്ഷണം വാഴയിലയിൽ വിളമ്പിയാലും അവ സുരക്ഷിതമായിരിക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow