പോലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി.കള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകള്‍ വേണം: സുപ്രീംകോടതി
തിങ്കളാഴ്ച ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി.കള്‍ പ്രവര്‍ത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി. പോലീസുകാരുടെ സാന്നിധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനുള്ള നിര്‍ദശം നല്‍കുന്ന കാര്യം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തിങ്കളാഴ്ച ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പോലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സര്‍ക്കാരുകള്‍ സത്യവാങ്മൂലങ്ങള്‍ നല്‍കും. എന്നാല്‍, നാളെ ഉദ്യോഗസ്ഥര്‍ അത് ഓഫ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് ജസ്റ്റിസ്മാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ സി.സി.ടി.വികളുടെ പ്രവര്‍ത്തനത്തിനായി ഒരു ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് വേണ്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സി.സി.ടി.വികള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
What's Your Reaction?






