'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം'; മമ്മൂട്ടിയ്ക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ആയുരാരോഗ്യസൗഖ്യ പൂജ
ഡോക്ടര്‍മാര്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു

എടത്വാ: മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനും രോഗമുക്തിക്കുമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട്. സിനിമാലോകത്തേയ്ക്ക് തിരികെ എത്തുന്നതിനും കൂടുതല്‍ ജനപ്രിയ സിനിമകള്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതിനുമായി ചക്കുളത്തമ്മയുടെ അനുഗ്രഹം ഉണ്ടാകണമെന്ന് നേര്‍ന്നാണ് ആയുരാരോഗ്യസൗഖ്യ പൂജ ഭക്തരുടെ വഴിപാടായി നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട്.
ഡോക്ടര്‍മാര്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച എല്ലാ ടെസ്റ്റുകളുടെയും ഫലം വന്നപ്പോഴാണ് നടന്റെ രോഗം മാറിയതായി സ്ഥിരീകരിച്ചത്.
നേരത്തെ, മോഹന്‍ലാല്‍ തന്റെ 'ഇച്ചാക്ക'യ്ക്കുവേണ്ടി ശബരിമലയില്‍ പ്രത്യേക വഴിപാട് നടത്തിയിരുന്നു. ഉഷഃപൂജ വഴിപാടാണ് മോഹന്‍ലാല്‍ തന്റെ ശബരിമല ദര്‍ശനവേളയില്‍ നടത്തിയത്.
What's Your Reaction?






