സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സൗജന്യയാത്ര; പ്രിയദർശിനി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

Jun 15, 2026 - 10:44
Jun 15, 2026 - 10:44
 0
സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സൗജന്യയാത്ര; പ്രിയദർശിനി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പാപ്പനംകോട് ഡിപ്പോയുടെ ബസിൽ തമ്പാനൂരിൽ നിന്ന് പെരുമാതുറയിലേക്കായിരുന്നു ഉദ്ഘാടന യാത്ര. കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല ഉദ്ഘാടന സർവീസിന് നേതൃത്വം നൽകി. ബസിലെ കണ്ടക്ടറായും വനിതാ ജീവനക്കാരിയായിരുന്നു സേവനമനുഷ്ഠിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ നിരവധി പ്രമുഖർ ഉദ്ഘാടന യാത്രയിൽ പങ്കെടുത്തു.

സംസ്ഥാനത്താകെ 3,125 കെഎസ്ആർടിസി ബസുകളിലാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലെ സർവീസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

പൊതുഗതാഗതം കൂടുതൽ പ്രാപ്യമാക്കുകയും സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow