വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മര്‍ദിച്ച സംഭവം: എസ്.ഐ. ജിനുവിനും രണ്ട് പോലീസുകാർക്കും സസ്പൻഷൻ

പത്തനംതിട്ട: വിവാഹച്ചടങ്ങിൽ സംബന്ധിച്ച് മടങ്ങിയ സംഘത്തെ പത്തനംതിട്ട പോലീസ് മര്‍ദിച്ച സംഭവത്തിൽ എസ്.ഐ. ജിനുവിനും രണ്ട് പോലീസുകാർക്കും സസ്പൻഷൻ. അഷ്ഫാക് റഷീദ്, ജോബിൻ എന്നിവരാണ് സസ്പെന്‍ഡിലായ മറ്റ് രണ്ട് പോലീസുകാര്‍. റേഞ്ച് ഡി.ഐ.ജി. അജിതാ ബീഗമാണ് ഇവരെ സസ്‌പൻഡ് ചെയ്തത്.
നേരത്തേ എസ്.ഐ.എസ്. ജിനുവിനെ നടപടിയുടെ ഭാഗമായി പത്തനംതിട്ട എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും ഗൗരവകരമായ കുറ്റത്തിന് ഈ നടപടി പോരെന്ന് വിമർശനമുയർന്നിരുന്നു. എരുമേലി സ്വദേശികൾ അടങ്ങിയ സംഘം കൊല്ലത്ത് വിവാഹാഘോഷത്തിൽ പങ്കെടുത്ത് തിരികെ മടങ്ങുംവഴിയാണ് സംഭവം.
പത്തനംതിട്ട സ്വദേശിയെ ഇറക്കാൻ പത്തനംതിട്ട അബാൻ ജംഗ്ഷന് സമീപം വണ്ടി നിർത്തിയിട്ട സമയത്താണ് പോലീസിൻ്റെ മർദ്ദനം ഉണ്ടായത്. ഇന്നലെ (ഫെബ്രുവരി അഞ്ച്) രാത്രി 10.45 നാണ് സംഭവം. കുട്ടികളും സ്ത്രീകളുമടക്കം 20 പേർ വാഹനത്തിലുണ്ടായിരുന്നു.
What's Your Reaction?






