യു.എസിൽ വീണ്ടും വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്

പരിക്കേറ്റവരുടെ നില ഗുരുതരമാണ്

Sep 24, 2025 - 20:49
Sep 24, 2025 - 20:49
 0
യു.എസിൽ വീണ്ടും വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്

വാഷിങ്ടൻ: യു.എസിൽ വീണ്ടും വെടിവയ്പ്പ്. ഡാലസിലെ ഫെഡറൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7.30-ഓടെയാണ് സംഭവം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. വെടിവയ്പ്പ് നടത്തിയ അക്രമി സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കാണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow