യെമനിൽ ഇസ്രായേല്‍ ആക്രമണം; പ്രസിഡൻ്റിൻ്റെ കൊട്ടാരമടക്കം ആക്രമിച്ചു

വലിയ സ്‌ഫോടന ശബ്ദങ്ങളാണ് ആക്രമണത്തിന് പിന്നാലെ ഉയർന്നത്

Aug 25, 2025 - 10:56
Aug 25, 2025 - 10:56
 0
യെമനിൽ ഇസ്രായേല്‍ ആക്രമണം; പ്രസിഡൻ്റിൻ്റെ കൊട്ടാരമടക്കം ആക്രമിച്ചു
സന: യെമൻ തലസ്ഥാനമായ സനയിൽ ഇസ്രേയൽ വ്യോമാക്രമണം നടത്തി. ഞായറാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്.  പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത നിലയങ്ങളിലും ഇന്ധന സംഭരണ ​​കേന്ദ്രങ്ങളിലുമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്.
 
സനയിലെ നഗരസഭാ കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണമെന്നും നാശനാഷ്ടമുണ്ടായെന്നും ഹൂതികൾ പറഞ്ഞു. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 86ലധികം പേര്‍ക്ക് പരുക്കേറ്റതായുമാണ് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നത്.
 
വലിയ സ്‌ഫോടന ശബ്ദങ്ങളാണ് ആക്രമണത്തിന് പിന്നാലെ ഉയർന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സനയ്ക്കൊപ്പം തുറമുഖ നഗരമായ ഹുദൈദയിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ കോംപ്ലക്സും മിസൈല്‍ താവളങ്ങളും , എണ്ണശുദ്ധീകരണശാലയും , ഊര്‍ജകേന്ദ്രത്തേതും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow