നിരന്തരമായി സ്ത്രീകളെ ശല്യപെടുത്തുന്ന കുപ്രസിദ്ധ ഗുണ്ടയെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു
കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രമുൾപ്പെടെ പകർത്തി നിരന്തരമായി സ്ത്രീകളെ ശല്യപെടുത്തി കൊണ്ടിരിക്കുകയായിരുന്നു ഇയാൾ

തിരുവനന്തപുരം: സ്ത്രീകളെ നിരന്തരമായി ശല്യപെടുത്തുന്ന കുപ്രസിദ്ധ ഗുണ്ട പുതുക്കുറിച്ചിതെരുവിൽ തൈവിളാകത്ത് വീട്ടിൽ സ്റ്റാലിൻ (32) നെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു.
കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രമുൾപ്പെടെ പകർത്തി നിരന്തരമായി സ്ത്രീകളെ ശല്യപെടുത്തി കൊണ്ടിരിക്കുകയായിരുന്നു ഇയാൾ.
അടിപിടി കേസുകൾക്ക് പുറമേ സ്ത്രീകളെ ശല്യപെടുത്തുന്ന കേസുകളിൽ പ്രതിയാണ് സ്റ്റാലിൻ എന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.
What's Your Reaction?






