രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്‌രാജ് സന്ദർശിക്കും

പ്രയാഗ്‌രാജിലേക്കുള്ള രാഷ്ട്രപതിയുടെ പകൽ സന്ദർശന വേളയിൽ വിശുദ്ധ സ്നാനവും സംഗമത്തിൽ പൂജയും നടത്തും

Feb 9, 2025 - 20:11
Feb 10, 2025 - 13:29
 0  30
രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്‌രാജ് സന്ദർശിക്കും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു തിങ്കളാഴ്ച (നാളെ) പ്രയാഗ്‌രാജിലെ മഹാ കുംഭമേള സന്ദർശിക്കുകയും സംഗമത്തിൽ വിശുദ്ധ സ്നാനം നടത്തുകയും ചെയ്യുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

പൗഷ് പൂർണിമയിൽ (ജനുവരി 13) ആരംഭിച്ച മഹാ കുംഭം ലോകമെമ്പാടുമുള്ള ഭക്തരെ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സാംസ്കാരിക സമ്മേളനമാണ്. 2025 ഫെബ്രുവരി 26-ന് മഹാശിവരാത്രി വരെ ഇത് തുടരും

“പ്രയാഗ്‌രാജിലേക്കുള്ള രാഷ്ട്രപതിയുടെ പകൽ സന്ദർശന വേളയിൽ വിശുദ്ധ സ്നാനവും സംഗമത്തിൽ പൂജയും നടത്തും.  അക്ഷയവത്, ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ പൂജയും ദർശനവും നടത്തും. കൂടാതെ ഡിജിറ്റൽ കുംഭ് അനുഭവ് സെൻററും സന്ദർശിക്കും, ”രാഷ്ട്രപതി ഭവൻ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനമാണ് സംഗമം.

What's Your Reaction?

like

dislike

love

funny

angry

sad

wow