നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും
ഒരുക്കങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

പാലക്കാട്: നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. മേയ് മാസത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസ് എപി അനില്‍കുമാറിനും സിപിഎം എം സ്വരാജിനും തെരഞ്ഞെടുപ്പ് ചുമതല നല്‍കിയതോടെ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഒരുക്കങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
കൂടാതെ, ആറ് സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങി. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മേയ് 5ന് പ്രസിദ്ധീകരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദേശം നൽകി. ഗുജറാത്ത്, ബംഗാൾ, മണിപുർ, കേരളം, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവടങ്ങിൽ രണ്ടു മണ്ഡലങ്ങളിലും ബംഗാൾ, മണിപ്പുർ, കേരളം, പഞ്ചാബ് എന്നിവടങ്ങളിൽ ഓരോ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
What's Your Reaction?






