മുംബൈ കുടുംബത്തിന്റെ മരണം: ദുരൂഹതയേറ്റി ആന്തരികാവയവങ്ങളിലെ പച്ചനിറം

May 2, 2026 - 11:22
May 2, 2026 - 11:22
 0
മുംബൈ കുടുംബത്തിന്റെ മരണം: ദുരൂഹതയേറ്റി ആന്തരികാവയവങ്ങളിലെ പച്ചനിറം

മുംബൈയിൽ ഒരേ കുടുംബത്തിലെ നാലുപേർ മരണപ്പെട്ട സംഭവം സാധാരണ ഒരു ഭക്ഷ്യവിഷബാധയല്ലെന്ന് സൂചിപ്പിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, ആന്തരികാവയവങ്ങളിൽ അസ്വാഭാവികമായ പച്ചനിറം കണ്ടെത്തിയതാണ് കേസിൽ പുതിയ വഴിത്തിരിവായത്. മസ്തിഷ്കം, ഹൃദയം, കുടൽ എന്നിവ ഇത്തരത്തിൽ നിറം മാറിയത് ഏതെങ്കിലും മാരകമായ വിഷാംശം ഉള്ളിൽ ചെന്നതിന്റെ ലക്ഷണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അബ്ദുള്ള ദൊകാഡിയയുടെ ഭാര്യ നസ്രീന്റെ ശരീരത്തിൽ 'മോർഫിന്റെ' സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

തുടക്കത്തിൽ തണ്ണിമത്തൻ കഴിച്ചതാണ് മരണകാരണമെന്ന് സംശയിച്ചിരുന്നെങ്കിലും, ഒപ്പം ഭക്ഷണം കഴിച്ച മറ്റ് അഞ്ച് ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. അബ്ദുള്ള ദൊകാഡിയ ഒരു പഴയ ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയായിരുന്നു എന്ന വസ്‌തുതയും പോലീസ് ഗൗരവമായി കാണുന്നുണ്ട്. മനഃപൂർവം വിഷം നൽകിയതാണോ അതോ അറിഞ്ഞുകൊണ്ട് കഴിച്ചതാണോ എന്നറിയാൻ വിശദമായ രാസപരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

What's Your Reaction?

like

dislike

love

funny

angry

sad

wow