ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു; ജനജീവിതം ദുസ്സഹമാകും

May 2, 2026 - 11:09
May 2, 2026 - 13:12
 0
ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു; ജനജീവിതം ദുസ്സഹമാകും

ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ സാധ്യതയെന്ന് സൂചന. വാണിജ്യ സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് വൻതോതിൽ വില വർധിപ്പിച്ചതിന് പിന്നാലെ, പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വിലയും ഉടൻ കൂട്ടിയേക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 114 ഡോളർ വരെ ഉയർന്നത് എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും വില വർധന ഒഴിവാക്കാനാവില്ലെന്നും ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടിലുണ്ട്. ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെയും വരും ദിവസങ്ങളിൽ വർധിച്ചേക്കാം. നിലവിൽ എണ്ണ വിതരണ കമ്പനികൾ നേരിടുന്ന കനത്ത സാമ്പത്തിക ഭാരം സാധാരണക്കാരന്റെ പോക്കറ്റിലേക്ക് നീങ്ങുന്നതോടെ അവശ്യസാധനങ്ങളുടെ വിലയും ഉയരാൻ സാധ്യതയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow