തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
തൃശൂർ ആനക്കല്ലിൽ യുവതി ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി. അവണിശ്ശേരി സ്വദേശി ഉണ്ണിമായയെയാണ് ഭർത്താവ് ശിവപ്രസാദ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പ്രണയിച്ച് വിവാഹിതരായ ഇവർക്ക് ഒരു കുഞ്ഞുണ്ട്. രാവിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉണ്ണിമായയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതി ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?