ഭൂപട വിവാദം ;നേപ്പാള്‍ എയര്‍ലൈന്‍സിന് നേരെ പ്രതിഷേധം ഒടുവില്‍ മാപ്പപേക്ഷ
ജമ്മു കശ്മീരിനെയും ലഡാക്കിനെയും പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ള റൂട്ട് മാപ്പ് പങ്കുവെച്ച നേപ്പാൾ സർക്കാർ ഉടമസ്ഥതയിലുള്ള നേപ്പാൾ എയർലൈൻസിനെതിരെ ഇന്ത്യയിൽ വ്യാപക പ്രതിഷേധം. വിമാനക്കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ വന്ന ഈ വിവാദ മാപ്പ് നിമിഷങ്ങൾക്കകം വൈറലായതോടെ ഭാരതീയർ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഭോജ്പുരി താരം ഖേസരിലാൽ യാദവ് ഉൾപ്പെടെയുള്ള പ്രമുഖർ ഇതൊരു മനഃപൂർവമായ പ്രകോപനമാണെന്ന് ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ കമ്പനി മാപ്പ് നീക്കം ചെയ്യുകയും സംഭവിച്ചത് വലിയ തെറ്റാണെന്ന് സമ്മതിച്ച് പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. ഇന്ത്യയുമായുള്ള സൗഹൃദത്തെ തങ്ങൾ വിലമതിക്കുന്നുവെന്നും മാപ്പിൽ വന്നത് ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തമാക്കിയ കമ്പനി, സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടു. ഇന്ത്യയിൽ വിമാന സർവീസുകൾ വിപുലീകരിക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഈ നയതന്ത്രപരമായ പാളിച്ച വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
What's Your Reaction?